ഫാൽക്കോ പതിപ്പിന്റെ ഡോക്യൂമെന്റഷൻ ആണ് നിങ്ങൾ കാണുന്നത്: v0.32.2

Falco v0.32.2 ഈ ഡോക്യുമെന്റേഷൻ സജീവമായി പരിപാലിക്കപ്പെടുന്നില്ല. നിങ്ങൾ നിലവിൽ കാണുന്ന പതിപ്പ് ഒരു സ്റ്റാറ്റിക് സ്നാപ്പ്ഷോട്ടാണ്. ഏറ്റവും പുതിയ ഡോക്യൂമെന്റഷന് വേണ്ടി latest version.

Running

Last modified June 22, 2022
Operating and Managing Falco

ഒരു സേവനമായി ഫാൽക്കോ പ്രവർത്തിപ്പിക്കുക

the deb or the rpm പാക്കേജ് ഉപയോഗിച്ച് ആണ് നിങ്ങൾ ഫാൽക്കോ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, സേവനം ഇങ്ങനെ ആരംഭിക്കാൻ കഴിയും:

service falco start

systemd ക്ക് വേണ്ടി:

systemctl start falco

systemd-sysv-generator നു init.d സ്ക്രിപ്റ്റുകളെ systemd യൂണിറ്റുകളിലേക്ക് ഉൾപെടുത്തുവാൻ കഴിയുന്നതിനാൽ ഇത് പ്രവർത്തിക്കുന്നു. journalctl ഉപയോഗിച്ച് നിങ്ങൾക്ക് ഫാൽകോ ലോഗുകളും കാണാനാകും.

journalctl -fu falco

ഫാൽക്കോ സ്വമേധയാ പ്രവർത്തിപ്പിക്കുന്ന വിധം

ഫാൽക്കോ സ്വമേധയാ പ്രവർത്തിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെ കൊടുത്തത് ടൈപ്പുചെയ്തുക. ഔട്ട്പുട്ട് ഫാൽക്കോയുടെ പൂർണ്ണ ഉപയോഗ വിവരണം നിങ്ങൾക്ക് നൽകുന്നു

falco --help

നിങ്ങൾ യൂസർപേസ് ഇൻസ്ട്രുമെന്റേഷനായി തിരയുകയാണോ? ദയവായി കാണുക.

ഡോക്കറിനുള്ളിൽ പ്രവർത്തിപ്പിക്കുന്ന വിധം

കണ്ടെയ്നർ ഇമേജുകൾ ഉപയോഗിച്ചാലും, ഡ്രൈവർ ശരിയായി നിർമ്മിക്കുന്നതിന് ഫാൽക്കോയ്ക്ക് ഹോസ്റ്റിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കേർണൽ ഹെഡറുകൾ ആവശ്യമാണ് (the kernel module or the eBPF probe). ഒരു പ്രീബിൽറ്റ് ഡ്രൈവർ ഇതിനകം ലഭ്യമാകുമ്പോൾ ഈ ഘട്ടം ആവശ്യമില്ല.

Install section എന്നതിന് കീഴിൽ നിങ്ങളുടെ സിസ്റ്റത്തിനായി കേർണൽ തലക്കെട്ടുകൾ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നതിനുള്ള നിർദ്ദേശങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.

ഫാൽകോ ഒരു കൂട്ടം ഔദ്യോഗിക docker images നൽകുന്നു. ചിത്രങ്ങൾ‌ ഇനിപ്പറയുന്ന രീതിയിൽ രണ്ട് തരത്തിൽ ഉപയോഗിക്കാൻ‌ കഴിയും:

ലീസ്റ് പ്രിവിലേജ്ഡ് (ശുപാർശചെയ്യപ്പെടുന്ന ഇൻസ്റ്റാളേഷൻ രീതി)

നിങ്ങൾക്ക് കേർണൽ 5.8 എങ്കിലും ഇല്ലെങ്കിൽ നിങ്ങൾക്ക് ഇബിപിഎഫ് പ്രോബ് ഡ്രൈവറിൽ കുറഞ്ഞ പ്രിവിലേജ് മോഡ് ഉപയോഗിക്കാൻ കഴിയില്ല. കാരണം, bpf syscall ചെയ്യുന്നതിന് --privileged ആവശ്യമാണ്. നിങ്ങൾ കേർണൽ > = 5.8 പ്രവർത്തിപ്പിക്കുകയാണെങ്കിൽ, സ്റ്റെപ്-2 ലെ ഡോക്കർ റൺ കമാൻഡിലേക്ക് --cap-add BPF നൽകി കേർണൽ മൊഡ്യൂൾ വിഭാഗം ഇൻസ്റ്റാൾ ചെയ്യുന്നത് പൂർണ്ണമായും അവഗണിക്കാം.

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ വായിക്കാം.

ഫാൽക്കോ യൂസർസ്പേസ് പ്രോസസ്സ് ഒരു കണ്ടെയ്നറിൽ പ്രവർത്തിപ്പിക്കുന്നത് ഇങ്ങനെയാണ്.

ഹോസ്റ്റ് സിസ്റ്റത്തിൽ കേർണൽ മൊഡ്യൂൾ നേരിട്ട് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, അത് ഒരു കണ്ടെയ്നറിൽ നിന്ന് ഉപയോഗിക്കാൻ കഴിയും.

  1. കേർണൽ മൊഡ്യൂൾ ഇൻസ്റ്റാൾ ചെയ്യുക:

    • നിങ്ങൾക്ക് ഹോസ്റ്റിൽ നേരിട്ട് ഒരു ഔദ്യോഗിക ഇൻസ്റ്റാളേഷൻ രീതി ഉപയോഗിക്കാം.

    • പകരമായി, ഹോസ്റ്റിൽ ഡ്രൈവർ ഇൻസ്റ്റാളുചെയ്യുന്നതിന് നിങ്ങൾക്ക് ഒരു പ്രത്യേക കണ്ടെയ്നർ ഉപയോഗിക്കാം:

    docker pull falcosecurity/falco-driver-loader:latest
    docker run --rm -i -t \
        --privileged \
        -v /root/.falco:/root/.falco \
        -v /proc:/host/proc:ro \
        -v /boot:/host/boot:ro \
        -v /lib/modules:/host/lib/modules \
        -v /usr:/host/usr:ro \
        -v /etc:/host/etc:ro \
        falcosecurity/falco-driver-loader:latest
    

falcosecurity/falco-driver-loader ഇമേജ് falco-driver-loader നെ റാപ് ചെയ്ത് ഉൾക്കൊള്ളുന്നു.

അതിന്റെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ഇവിടെ കണ്ടെത്താനാകും.

  1. principle of least privilege ഉപയോഗിച്ച് ഡോക്കർ ഉപയോഗിച്ച് ഒരു കണ്ടെയ്നറിൽ ഫാൽക്കോ പ്രവർത്തിപ്പിക്കുക:

    docker pull falcosecurity/falco-no-driver:latest
    docker run --rm -i -t \
        -e HOST_ROOT=/ \
        --cap-add SYS_PTRACE --pid=host $(ls /dev/falco* | xargs -I {} echo --device {}) \
        -v /var/run/docker.sock:/var/run/docker.sock \
        falcosecurity/falco-no-driver:latest
    

AppArmor LSM പ്രവർത്തനക്ഷമമാക്കിയ (ഉദാ. ഉബുണ്ടു) ഒരു സിസ്റ്റത്തിൽ നിങ്ങൾ ഫാൽക്കോ പ്രവർത്തിപ്പിക്കുകയാണെങ്കിൽ, മുകളിലുള്ള ഡോക്കർ റൺ കമാൻഡീൽ --security-opt apparmor:unconfined നൽകി പ്രവർത്തിപ്പിക്കുക.

ചുവടെയുള്ള കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് AppArmor പ്രാപ്തമാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും:

docker info | grep -i apparmor

ls /dev/falco* | xargs -I {} echo --device {} ഔട്പുട്ട് ചെയ്യുന്നത് ഓരോ CPU-വിനും ഒരു --device /dev/falcoX ഓപ്ഷൻ ആണ് (ഫാൽകോയുടെ കെർണൽ മൊഡ്യൂൾ നിർമ്മിച്ച ഡിവൈസുകൾ).

Note that ls /dev/falco* | xargs -I {} echo --device {} outputs a --device /dev/falcoX option per CPU (ie. just the devices created by the Falco's kernel module). ഡിവൈസുകളെ /host/dev/-ലേക്ക് വീണ്ടും മാപ് ചെയ്യാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ -e HOST_ROOT=/ അവശ്യമാണ്.

പൂർണ്ണമായും പ്രിവിലേജ്ഡ്

പൂർണ്ണ പദവികളുള്ള ഡോക്കർ ഉപയോഗിച്ച് ഒരു കണ്ടെയ്നറിൽ ഫാൽക്കോ പ്രവർത്തിപ്പിക്കുന്നതിന്:

നിങ്ങൾക്ക് കേർണൽ മൊഡ്യൂൾ ഡ്രൈവറിനൊപ്പം ഫാൽക്കോ ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ:

docker pull falcosecurity/falco:latest
docker run --rm -i -t \
    --privileged \
    -v /var/run/docker.sock:/host/var/run/docker.sock \
    -v /dev:/host/dev \
    -v /proc:/host/proc:ro \
    -v /boot:/host/boot:ro \
    -v /lib/modules:/host/lib/modules:ro \
    -v /usr:/host/usr:ro \
    -v /etc:/host/etc:ro \
    falcosecurity/falco:latest

പകരമായി, നിങ്ങൾക്ക് ഇബി‌പി‌എഫ് പ്രോബ് ഡ്രൈവർ ഉപയോഗിക്കാം:

docker pull falcosecurity/falco:latest
docker run --rm -i -t \
    --privileged \
    -e FALCO_BPF_PROBE="" \
    -v /var/run/docker.sock:/host/var/run/docker.sock \
    -v /dev:/host/dev \
    -v /proc:/host/proc:ro \
    -v /boot:/host/boot:ro \
    -v /lib/modules:/host/lib/modules:ro \
    -v /usr:/host/usr:ro \
    -v /etc:/host/etc:ro \
    falcosecurity/falco:latest

മറ്റു കോൺഫിഗറബിൾ ഒപ്ഷനുകൾ

  • DRIVER_REPO - Installing the driver കാണുക.
  • SKIP_DRIVER_LOADER - falcosecurity/falco ഇമേജ് ആരംഭിക്കുമ്പോൾ falco-driver-loader പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ ഈ എൻവയോൺമെന്റ് വേരിയബിൾ സജ്ജമാക്കുക. ഡ്രൈവർ ഇതിനകം ഹോസ്റ്റിൽ മറ്റ് മാർഗങ്ങളിലൂടെ ഇൻസ്റ്റാൾ ചെയ്തിരിക്കുമ്പോൾ ഉപയോഗപ്രദമാണ്.

ഹോട് റീലോഡ്

ഇത് ഫാൽകോ കോൺഫിഗറേഷൻ വീണ്ടും ലോഡുചെയ്യുകയും pid-നെ ടെർമിനേറ്റ് ചെയ്യാതെ എഞ്ചിൻ പുനരാരംഭിക്കുകയും ചെയ്യും. ഡെമനെ ടെർമിനേറ്റ് ചെയ്യാതെ പുതിയ കോൺഫിഗറേഷൻ മാറ്റങ്ങൾ പ്രചരിപ്പിക്കാൻ ഇത് ഉപയോഗപ്രദമാണ്.

kill -1 $(cat /var/run/falco.pid)